രണ്ടാമത്തെ പീഡന പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു വാദം. മുന്‍കൂര്‍ ജാമ്യഹരജിയില്‍ കോടതി ഈ മാസം പത്തിന് വിധി പറയും. അതുവരെ അറസ്റ്റ് ഉണ്ടാവില്ല.
|
രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
അന്വേഷണ ചുമതലയുള്ള ജി പൂങ്കുഴലി ബംഗളൂരുവില്‍ എത്തിയാണ് പരാതിക്കാരിയായ 23കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. 21 വയസ്സുള്ളസമയത്താണ് വിവാഹവാഗ്ദനം നല്‍കി രാഹുല്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
ALSO READ: കൊച്ചിയില്‍ കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





