പോലീസ് റെയ്ഡിനിടെ നാലാം നിലയില്‍ നിന്ന് പൈപ്പില്‍ പിടിച്ചിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് വീണ് പരിക്കേറ്റു. ബംഗളുരുവിലാണ് സംഭവം. ഹോട്ടലിന്റെ ബാല്‍ക്കണിയിലൂടെയാണ് യുവതി രക്ഷപെടാന്‍ ശ്രമിച്ചത്. മകള്‍ ഏഴു കൂട്ടുകാര്‍ക്കൊപ്പമാണ് ഹോട്ടലില്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്ന് യുവതിയുടെ അച്ഛന്‍ ആന്റണി പറഞ്ഞു.
|
പുലര്‍ച്ചെ ഒന്നു മുതല്‍ അഞ്ചുവരെയാണ് പാര്‍ട്ടി നീണ്ടത്. യുവാക്കളുടെ ബഹളം സഹിക്കാനാവാതെ വന്നതോടെ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയതോടെ യുവതി പരിഭ്രാന്തയാവുകയും ബാല്‍കണിയില്‍ നിന്ന് പൈപ്പ് വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ യുവതി പിടിവിട്ട് താഴേക്ക് വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുവതി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.
ALSO READ: സിപിഐഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു


