15
Dec 2025
Tue
15 Dec 2025 Tue
Malayali MBBS student in Georgia dies

മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മലയാളി ജോര്‍ജിയയില്‍ രോഗംബാധിച്ചു മരിച്ചു. ആലുവ തായ്ക്കാട്ടുകര എസ്.എന്‍.പുരം റോയ്-ജിജി ദമ്പതികളുടെ മകള്‍ സോണ(23)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനിയും ശക്തമായ തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 5 ദിവസം മുമ്പ് സോണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പെണ്‍കുട്ടിക്ക് രക്തസ്രാവമടക്കമുള്ള പ്രശ്‌നമുണ്ടാവുകയും കൈ തളരുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയെങ്കിലും വൈകാതെ കോമയിലായി. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അധികൃതരുടെ ഇടപെടലില്‍ സോണയെ നാട്ടിലെത്തിച്ച് ചികില്‍സിക്കാനുള്ള നീക്കം കുടുംബം തുടരുന്നതിനിടെയാണ് പെണ്‍കുട്ടി ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. മൂന്നര വര്‍ഷം മുന്‍പാണ് സോണ ജോര്‍ജിയയില്‍ എംബിബിഎസ് പഠനത്തിന് പോയത്. സോണയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.

ALSO READ: പിണറായിയില്‍ സ്‌ഫോടക വസ്തു കൈയിലിരുന്നു പൊട്ടി സിപിഐഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു