16
Dec 2025
Tue
16 Dec 2025 Tue
vedan music program

കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികളുള്‍പ്പെടെ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദിവസങ്ങളായി തുടരുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു വേടന്റെ പരിപാടി. എന്നാല്‍ ഒന്നരമണിക്കൂര്‍ വൈകിയാണ് പരിപാടി ആരംഭിച്ചത്. ഈ സമയത്തിനകം തന്നെ വന്‍ ജനാവലി സ്ഥലത്തെത്തിയിരുന്നു. ടിക്കറ്റെടുക്കാത്തവരും പരിപാടിയിലേക്ക് കയറിയെന്നാണ് സംഘാടകരില്‍ നിന്ന് ലഭിക്കുന്ന വിവരം.

ALSO READ: Rapper Vedan Rape Case: റാപ്പര്‍ വേടന്‍ എവിടെ? ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

മുന്നിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് തിരക്കുണ്ടായത്. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അവരുടെ പരിക്ക് സാരമുള്ളതല്ല.

അതിനിടെ പരിപാടിക്ക് സമീപം റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ തട്ടി. ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ (19) ആണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു നല്‍കും. തിക്കു തിരക്കും കാരണം പരിപാടി നിര്‍ത്തിവെച്ചതോടെ ആളുകള്‍ പിരിഞ്ഞുപോവുന്നതിനിടെയാണ് അപകടം. സമീപമുള്ള റെയില്‍പാളത്തിലൂടെയാണ് പലരും നടന്നുപോയത്. ഇതിനിടെയാണ് രണ്ട് പേരെ ട്രെയിന്‍ ഇടിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തത്.

പരിപാടിക്ക് 2500ലേറെ പേര്‍ കയറിയെന്നാണ് പോലീസിന്റെ അനൗദ്യോഗിക കണക്ക്. പോലീസ് ഇടപെട്ട് പരിപാടി നിര്‍ത്തുകയായിരുന്നു. ആഴ്ച്ചകള്‍ക്ക് മുമ്പാണ് കാസര്‍കോഡ് ഹനാന്‍ ഷായുടെ സംഗീത പരിപാടിക്ക് വന്‍ജനക്കൂട്ടം ഇരച്ചെത്തി അപകടമുണ്ടായത്.

വേടന്റെ സംഗീതപരിപാടിയില്‍ വലിയ ആള്‍ക്കൂട്ടമെത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. നിയന്ത്രിക്കാന്‍ കഴിയാതായതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ക്ക് ശ്വാസംമുട്ടുകയും ചിലര്‍ ബോധരഹിതരാകുകയും ചെയ്തു. ഇതോടെ പരിപാടി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.