12
Dec 2025
Wed
12 Dec 2025 Wed
vijay jana nayagan movie 4 am show cancelled

Vijay Jana Nayagan movie തമിഴ് സൂപ്പര്‍താരം ദളപതി വിജയ് നായകനാകുന്ന ‘ജനനായകന്‍’ എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അഭിനയജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ച വിജയിയുടെ അവസാന ചിത്രമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ, ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ പുലര്‍ച്ചെ 4:00 മണിക്ക് തന്നെ കേരളത്തില്‍ ആദ്യ ഷോ നടത്താന്‍ അനുമതി ലഭിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുലര്‍ച്ചെ 4:00 മണിയുടെ ഷോകള്‍ റദ്ദാക്കിയിരിക്കുകയാണ്.

4 മണി ഷോ റദ്ദാക്കാന്‍ കാരണം എന്ത്?

ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ എസ്എസ്ആര്‍ എന്റര്‍ടൈന്‍മെന്റ്‌സ് (SSR Entertainments) ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. പുലര്‍ച്ചെ 4 മണിക്ക് പകരം 6 മണിക്കായിരിക്കും ആദ്യ ഷോ നടക്കുക. ഇതു സംബന്ധിച്ച് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതിങ്ങനെ:

‘ജനനായകന്‍ സിനിമയുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനം പുലര്‍ച്ചെ 4.00 മണിക്ക് തന്നെ നടത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു. ആദ്യഘട്ടത്തില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇതിന് അനുമതി ലഭിച്ചതുമാണ്. എന്നാല്‍ നിലവിലെ സാഹചര്യവും തമിഴ്നാട്ടില്‍ ഉയര്‍ന്നുവന്ന ചില പ്രശ്‌നങ്ങളും കാരണം 4.00 മണി ഷോകള്‍ക്ക് അംഗീകാരം ലഭിച്ചില്ല.’

ALSO READ: ദളപതി ഇറങ്ങി; തമിഴക വെട്രി കഴകത്തിന്റെ പതാക ഇന്ന് പുറത്തിറക്കും; കേരളത്തിലും അണികള്‍

ആരാധകര്‍ക്കുണ്ടായ അസൗകര്യത്തില്‍ വിതരണക്കാര്‍ ക്ഷമ ചോദിച്ചു. ജനുവരി 9-ന് രാവിലെ 6.00 മണിക്ക് നടക്കുന്ന ആദ്യ ഷോ ആരാധകര്‍ വന്‍ വിജയമാക്കി മാറ്റുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ജനനായകന്റെ’ ടിക്കറ്റിന് 1000 രൂപ വരെ

Vijay Jananayagan pre booking

തമിഴ് താരം വിജയിയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകന്‍’ സിനിമയുടെ ടിക്കറ്റ് നിരക്കുകള്‍ ബെംഗളൂരുവില്‍ കുതിച്ചുയരുന്നു. നിലവില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ഏതാനും ഷോകള്‍ക്ക് 800 രൂപ മുതല്‍ 1,000 രൂപ വരെയാണ് ടിക്കറ്റ് വില.

2026 ജനുവരി 9-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഞായറാഴ്ച നഗരത്തില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ, ലഭ്യമായ 16 ഷോകളില്‍ 12 എണ്ണവും ഇതിനോടകം പൂര്‍ണ്ണമായും വിറ്റുതീര്‍ന്നു കഴിഞ്ഞു. പ്രീബുക്കിങ് തുക ഒരു കോടി കവിഞ്ഞതായാണ് റിപോര്‍ട്ടുകള്‍.

ജനനായകന്‍ സിനിമയെക്കുറിച്ച്

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകന്‍’ എന്ന രാഷ്ട്രീയ ആക്ഷന്‍ ത്രില്ലറില്‍ പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം’ (TVK) വഴി മത്സരിക്കാനൊരുങ്ങുന്ന വിജയിയുടെ 69-ാമത്തെ ചിത്രമാണിത്. ജനക്ഷേമത്തിനായി രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാണ് സിനിമ ഉപേക്ഷിക്കുന്നതെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജനനായകന്‍ ഒടിടി റിലീസ് (Jana Nayagan OTT release)

Jana nayagan OTT release

‘ജനനായകന്‍’ 2026 ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ ദിവസമായിരിക്കും ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

ഹിന്ദിയില്‍ ‘ജനനേതാ’ (JanNeta) എന്ന പേരിലാണ് ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നത്. സീ സ്റ്റുഡിയോസ് (Zee Studios) ആണ് ഉത്തരേന്ത്യയില്‍ സിനിമ വിതരണം ചെയ്യുന്നത്.

ഉത്തരേന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളായ പിവിആര്‍ (PVR), ഐനോക്‌സ് (Inox), സിനിപോളിസ് (Cinepolis) എന്നിവടങ്ങളില്‍ വമ്പന്‍ റിലീസ് ഉറപ്പാക്കുന്നതിനായി തീയേറ്റര്‍ അസോസിയേഷനുകളുടെ ഒരു നിബന്ധന അണിയറപ്രവര്‍ത്തകര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച്, തീയേറ്റര്‍ റിലീസിന് ശേഷം 8 ആഴ്ചകള്‍ക്ക് (രണ്ട് മാസം) ശേഷമേ ചിത്രം ഒടിടി (OTT) പ്ലാറ്റ്ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിക്കുകയുള്ളൂ.

ഉത്തരേന്ത്യയില്‍ മികച്ച രീതിയിലുള്ള റിലീസ് ഉറപ്പാക്കുന്നതിനാണ് നിര്‍മ്മാണ ടീം ഈ വ്യവസ്ഥ സമ്മതിച്ചത്. ഇതോടെ, വിജയിയുടെ മുന്‍ സിനിമകളേക്കാള്‍ വലിയ കളക്ഷന്‍ ഉത്തരേന്ത്യയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ‘ജനനായകന്‍’ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.