വര്‍ഗീയ വാദിയെന്ന് ആരോപിക്കുന്നതിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശനോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലൊന്നും എസ്എന്‍ഡിപിക്ക് സ്‌കൂളുകളില്ലെന്നും അവിടെ തുടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്റെ മറുപടി.
|
താന്‍ ഇതൊക്കെ കൊണ്ടാണ് അത്തരത്തില്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അവിടെ സ്ഥലം വാങ്ങാന്‍ ആവുന്നില്ലേയെന്ന് ചോദ്യമുയര്‍ന്നു. സ്ഥലമുണ്ടെന്ന് വെള്ളാപ്പള്ളി മറുപടി നല്‍കി. പിന്നെന്തു കൊണ്ടാണ് തുടങ്ങാന്‍ പറ്റാത്തതെന്ന ചോദ്യത്തിന് അനുവാദമില്ലെന്നായിരുന്നു വിശദീകരണം. ആരുടെ അനുവാദമെന്ന അടുത്ത ചോദ്യത്തിന് സര്‍ക്കാരിന്റെ എന്ന് വെള്ളാപ്പള്ളി പറയുന്നു.
ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരല്ലേ എന്ന അടുത്ത ചോദ്യത്തിന് ഇപ്പോഴത്തേ അല്ല എന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ കഴിഞ്ഞ 9 വര്‍ഷമായി ഇവിടെ പിണറായി വിജയന്‍ സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു. ഈ സമയം റിപോര്‍ട്ടറേ നിങ്ങള്‍ കുറേ നാളായി തുടങ്ങിയിട്ട് പോടോ എന്ന് ക്ഷോഭിച്ച വെള്ളാപ്പള്ളി ചാനല്‍ മൈക്ക് തള്ളി മാറ്റുകയും ഇവിടെ നിന്ന് മടങ്ങുകയുമായിരുന്നു.
ഇതിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഇടതുമുന്നണിയുടെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും വെള്ളാപ്പള്ളി നടേശനാണെന്ന് സിപിഐ കുറ്റപ്പെടുത്തുന്നുണ്ടല്ലോ എന്ന അടുത്ത ചോദ്യവും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും മറുപടി നല്‍കാതെ വെള്ളാപ്പള്ളി മടങ്ങുകയായിരുന്നു. വര്‍ക്കലയില്‍ എത്തിയ വെള്ളാപ്പള്ളിയോടു മാധ്യമങ്ങള്‍ പ്രതികരണം തേടുമ്പോഴായിരുന്നു സംഭവം.





