31
Jan 2026
Wed
31 Jan 2026 Wed
party leaders seeks explanation from Raju Abraham over candidate announcement

പാര്‍ട്ടി ചര്‍ച്ച ചെയ്യുംമുമ്പ് കോന്നി, ആറന്‍മുള സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. രാജു എബ്രഹാമിനോട് ഇമെയില്‍ വഴിയാണ് സംസ്ഥാന സെന്റര്‍ വിശദീകരണം തേടിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥാനാര്‍ഥി പ്രഖ്യാപനം ഏത് ഘടകത്തില്‍ ചര്‍ച്ച ചെയ്തു എന്നും ചര്‍ച്ചചെയ്യും മുന്‍പ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാര്‍ഥികളെ കുറിച്ച് സംസാരിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് രാജു എബ്രഹാം വിശദീകരണം നല്‍കേണ്ടി വരുന്നത്. ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കുമെന്നാണ് രാജു എബ്രഹാം മാധ്യമങ്ങളിലൂടെ സൂചന നല്‍കിയത്.

ALSO READ: ആണ്‍കുട്ടിക്കു വേണ്ടിയുള്ള ദമ്പതികളുടെ കാത്തിരിപ്പിന് പതിനൊന്നാം പ്രസവത്തില്‍ പരിസമാപ്തി; 10 സഹോദരിമാരും ചേര്‍ന്ന് അനുജന് പേരിട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക