19
Jan 2026
Fri
19 Jan 2026 Fri
Madras High court stays single bench order about release of Jana Nayagan

വിജയ് ചിത്രമായ ജനനായകന്റെ റിലീസ് സ്‌റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്. റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുള്‍ മുരുകന്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. മറുപടി നല്‍കാന്‍ സാവകാശം നല്‍കിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കേസ് അല്ല ഇതെന്നാണ് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അഭിപ്രായപ്പെട്ടത്. കേസ് 21ന് വീണ്ടും പരിഗണിക്കും.

ALSO READ: പാലക്കാട്ട് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീലവീഡിയോകള്‍