സ്വകാര്യ ബസ്സിനു മുന്നിലേക്ക് ഓടിയെത്തിയ മൂന്നുവയസ്സുകാരിയെ വാഹനം വെട്ടിച്ചുമാറ്റിയും സഡന്‍ ബ്രേക്ക് ചെയ്തും രക്ഷിച്ച് ഡ്രൈവര്‍. മനസ്സാന്നിധ്യം കൈവിടാതെ ഉണര്‍ന്നുപ്രവര്‍ത്തിച്ച ഡ്രൈവര്‍ക്ക് ആദരമൊരുക്കി നാട്ടുകാര്‍. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. തയ്യില്‍ ബസ് ഡ്രൈവറായ സിനോജിനെയാണ് നാട്ടുകാര്‍ ആദരിക്കുന്നത്.
|
കഴിഞ്ഞ ദിവസമായിരുന്നു ഓട്ടോയില്‍ നിന്നിറങ്ങിയ മൂന്ന് വയസ്സുകാരി റോഡിന് മറുവശത്ത് നില്‍ക്കുന്ന അമ്മയെ കണ്ട ആവേശത്തില്‍ റോഡിലൂടെ ഓടിയത്. ഈ സമയമാണ് സിനോജ് ഓടിച്ചിരുന്ന തയ്യില്‍ ബസ് ഇതുവഴി വന്നത്. കുഞ്ഞിനെ കണ്ടതോടെ സിനോജ് ബസ് വലതുവശത്തേക്ക് വെട്ടിച്ചുമാറ്റുകയും സഡന്‍ ബ്രേക്കിടുകയുമായിരുന്നു. ഡിവൈഡറില്‍ ഇടിച്ചാണ് ബസ് നിന്നത്.
കുഞ്ഞിനെ കണ്ട നിമിഷം താന്‍ ആകെ വിറച്ചുപോയെന്നും എന്തോ ഭാഗ്യത്തിനാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്നും സിനോജ് പറയുന്നു.
സംഭവത്തിന് ശേഷം താന്‍ മാനസികമായി തളര്‍ന്നുപോയെന്നും പേടി കാരണം രണ്ട് ദിവസം ബസ് ഓടിക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്നും സിനോജ് വ്യക്തമാക്കി. തനിക്കും ഇതേ പ്രായത്തിലുള്ള രണ്ട് കുട്ടികളുണ്ട്. ആ കുഞ്ഞിനെ കണ്ടപ്പോള്‍ സ്വന്തം മക്കളെയാണ് ഓര്‍മ്മ വന്നതെന്നും യുവാവ് വെളിപ്പെടുത്തി.
ALSO READ: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു



