18
Feb 2026
Wed
18 Feb 2026 Wed
national leaders directs K Surendran to contest from Manjeswaram

നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കണ്ണുവച്ച കെ സുരേന്ദ്രനോട് മഞ്ചേശ്വരത്ത് മല്‍സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം. കാസര്‍കോട് ജില്ലയുടെ തിരഞ്ഞെടുപ്പ് ഏകോപന ചുമതല കെ സുരേന്ദ്രന് നല്‍കും. 2016ല്‍ നൂറില്‍ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത് എന്നതു കണക്കിലെടുത്താണ് ഇവിടെത്തന്നെ സുരേന്ദ്രനോട് മല്‍സരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കന്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അഭാവം ഉണ്ടെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചു. ബിജെപി കര്‍ണാടക ഘടകവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയര്‍ത്തി. മഞ്ചേശ്വരത്ത് രണ്ടുതവണ കെ സുരേന്ദ്രന്‍ തോറ്റത് ചുരുങ്ങിയ വോട്ടുകള്‍ക്കാണ്. ജയസാധ്യതയുള്ള വട്ടിയൂര്‍ക്കാവ്, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഒരിടത്ത് മത്സരിക്കാനായിരുന്നു കെ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തെ താല്‍പര്യം അറിയിച്ചിരുന്നത്.

ALSO READ: നേതൃത്വത്തെ അണികള്‍ തിരുത്തണം: വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു