18
Feb 2026
Wed
18 Feb 2026 Wed
forest officer arrested for molesting woman beat officer

പത്തനംതിട്ടയില്‍ വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് മോശമായി പെരുമാറിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. റാന്നി ഡിവിഷന്‍ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും നേര്യമംഗലം സ്വദേശിയുമായ കെഎ അശോകനാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെയാണ് അശോകനെതിരെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ചിറ്റാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഉച്ചയോടെ പോലീസ് അശോകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അശോക് ഉദ്യോഗസ്ഥയെ കടന്നുപിടിച്ചെന്നാണ് പരാതി.

വനിതാ ഉദ്യോഗസ്ഥയുടെ പരാതി ആദ്യം ഫോറസ്റ്റ് സ്റ്റേഷനില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥയും ഭര്‍ത്താവും പരാതിയില്‍ നിന്നും പിന്മാറില്ലെന്ന കടുത്ത നിലപാടെടുത്തു. തുടര്‍ന്നാണ് പൊലീസ് അശോകനെ അറസ്റ്റ് ചെയ്തത്. വകുപ്പ് തല നടപടി നേരിട്ടാണ് അശോക് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്.

ALSO READ: കെ സുരേന്ദ്രനോട് മഞ്ചേശ്വരത്ത് മല്‍സരിക്കണമെന്ന് ദേശീയ നേതൃത്വം