വിധവകളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കു ധനസഹായം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ശിശുവികസന വകുപ്പ് വഴി നടപ്പാക്കി വരുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് പടവുകള്‍.
|
2025-2025, 2025-2026 വര്‍ഷത്തേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. അര്‍ഹരായവര്‍ക്ക് www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി 13 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയത്. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ അടുത്തുള്ള അങ്കണവാടി/ഐസിഡിഎസ് ഓഫിസുകളില്‍ നിന്നോ ലഭിക്കുന്നതാണ്.
ALSO READ: വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറെ കടന്നുപിടിച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍



