11
Feb 2026
Fri
11 Feb 2026 Fri
31 killed and over 160 injured in suicide bomb blast in Islamabad

പാകിസ്താനിലെ ഇസ് ലാമാബാദിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 160ലേറെ പേര്‍ക്ക് പരിക്ക്. ഷഹസാദ് നഗരത്തിലെ തര്‍ലായ് ഇമാംബര്‍ഗയിലാണ് സ്‌ഫോടനം. ജുമുഅ നിസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു സ്‌ഫോടനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌ഫോടക വസ്തു ശരീരത്തില്‍ കെട്ടിവച്ചെത്തിയ അക്രമി പള്ളിയുടെ കവാടത്തില്‍ വച്ചാണ് സ്വയം പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ സുരക്ഷാസേനകള്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

ALSO READ: ഓണ്‍ലൈന്‍ തട്ടിപ്പ് ഇരകള്‍ക്ക് ആശ്വാസം: 25,000 രൂപ വരെയുള്ള നഷ്ടത്തിന് RBI നഷ്ടപരിഹാരം