11
Feb 2026
Sat
11 Feb 2026 Sat
Nedumparambil finance owner revelation against Anto Antony MP

ആന്റോ ആൻ്റണി എം.പി തിരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന് നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു വർഷമായി ഇഡി അന്വേഷണം നേരിടുന്ന തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻഎം രാജു ഇഡിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചു. 2019 തിരഞ്ഞെടുപ്പിൻറെ പ്രചാരണ സമയത്ത് ആൻ്റോ ആൻ്റണി പല തവണ വന്നിരുന്നു, പ്രചാരണത്തിൻറെ ഭാഗമായി അദ്ദേഹം ആവശ്യപ്പെട്ട 2 കോടി രൂപ പലിശയ്ക്ക് നൽകി. രണ്ട് മാസത്തിനകം പണം നൽകുമെന്നാണ് പറഞ്ഞിരുന്നത്. വർഷം 7 കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നും എൻ എം രാജു വ്യക്തമാക്കി. ആൻറോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണ്. തന്ത്രി കണ്ഠര് രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും രാജു വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇഡി അന്വേഷണത്തിൻറെ ഭാഗമായി തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൻ്റെ 44 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻഎം രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പോലീസ് കേസുകൾ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരേ ഉള്ളത്. 2014 മെയ് ഏഴിന് സ്ഥാപനയുടമ എൻ.എം.രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇതിനിടെയാണ് സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് നെടുമ്പറം ഫിനാൻസിൽ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത്. തന്ത്രി ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോൾ അദ്ദേഹം പരാതിപോലും നൽകിയില്ലെന്നും ആയിരുന്നു ആരോപണം. ഇതിൽ വ്യക്തത വരുത്താൻ വ്യാഴാഴ്ച ഇഡി സ്ഥാപനത്തിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.

ALSO READ: മൂന്ന് മാസം മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് കാണാതായ വനിതാ ഡോക്ടര്‍ കൊച്ചിയില്‍ കണ്ടെത്തി