കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ (12) ആണ് മരിച്ചത്.
|
പണി നടക്കുന്ന വീടിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകട കാരണം. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്‍ റഷീദിന്റെയും മസ്നയുടെയും മകളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





