22
Oct 2026
Thu
22 Oct 2026 Thu
Drug trafficking case accused on run caught by police

‌എറണാകുളം കാക്കനാട്ടെ ലഹരിമരുന്ന് കടത്ത് കേസിൽ ഒളിവിലായിരുന്ന യുവതി പിടിയിൽ. 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്ത കേസിലെ രണ്ടാം പ്രതിയായ പത്തനംതിട്ട മുത്തൂർ മുളക്കൽ വീട്ടിൽ നീതുവി(38)നെയാണ് തൃക്കാക്കര പൊലീസ് തിരുവല്ലയിൽനിന്ന് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിലെ ഒന്നാം പ്രതിയായ കെവിൻ ബി മാത്യുവിനെ ഏപ്രിൽ 18ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ടും മൂന്നും പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയായ വിഷ്ണുവിനെ ഒക്ടോബർ ഒന്നിന് അന്വേഷണ സംഘം പിടികൂടിയതോടെയാണ് നീതുവിനായുള്ള തിരച്ചിൽ ശക്തമാക്കിയത്.

തമിഴ്നാട്ടിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുമായി ഒളിത്താവളങ്ങൾ മാറിമാറി താമസിച്ചു വരികയായിരുന്നു നീതുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നീതു തിരുവല്ലയിൽ വാടക വീടെടുത്ത് രഹസ്യമായി താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നീതുവിനെ റിമാൻഡ് ചെയ്തു.

ALSO READ:വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ മദ്റസ വിദ്യാർഥി കാറിടിച്ചു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക