15
Feb 2026
Sun
15 Feb 2026 Sun
digging with spoon insta

Dig with spoon instagram trend സ്പൂണ്‍ vs ഗ്രൗണ്ട് (spoonvsground).. ഇത് ഇന്‍സ്റ്റഗ്രാമിലെ ഒരു അക്കൗണ്ടാണ്. വെറും 5 ദിവസമായിട്ടുള്ളൂ ഈ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിട്ട്. കണ്ടന്റാണ് രസകരം.
അക്കൗണ്ട് തുടങ്ങിയ അന്ന് ആദ്യ ദിവസം 1 ഫോളോവര്‍ ആയിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് ഒരു തവണ മണ്ണ് കോരി കുഴി കുഴിക്കും. രണ്ടാമത്തെ ദിവസം ഫോളോവേഴ്‌സിന്റെ എണ്ണം 118 ആയി. അപ്പോള്‍ 118 തവണ സ്പൂണ്‍ ഉപയോഗിച്ച് കുഴി കുഴിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നാം ദിവസം ഫോളോവേഴ്‌സിന്റെ എണ്ണം 10 K ആയി. അതോടെ മണ്ണെടുക്കുന്നതിന്റെ എണ്ണവും കുഴിയുടെ വലുപ്പവും കൂടി. ഓരോ 10,000 ഫോളോവേഴ്‌സിനും ഒരു തവണ ഷവല്‍ ഉപയോഗിച്ച് മണ്ണ് കോരണമെന്ന ഫാന്‍സിന്റെ നിര്‍ദേശം പരിഗണിച്ച് അതും നടപ്പിലാക്കി.

ALSO READ: അന്ന് പട്ടിണി മാറ്റിയത് അബ്ബയുടെ ഓട്ടോ; ഇന്ന് ഗാരേജില്‍ കോടികളുടെ കാറുകള്‍; ഇന്ത്യന്‍ ക്രിക്കറ്റിലെ ബൗളിങ് മാന്ത്രികന്റെ പോരാട്ട കഥ

അങ്ങനെ ഓരോ ദിവസവും എത്ര ഫോളോവേഴ്‌സ് വച്ചു കൂടുന്നോ അത്രയും തവണ സ്പൂണ്‍ ഉപയോഗിച്ച് കുഴി കുഴിക്കുമെന്നാണ് അക്കൗണ്ട് ഉടമ പറയുന്നത്. അങ്ങനെ അഞ്ചാം ദിവസം ഫോളോവേഴ്‌സിന്റെ എണ്ണം 133 K എത്തിനില്‍ക്കുന്നു. ഫോളോവേഴ്‌സിന്റെ അത്രയും സ്പൂണ്‍ ഉപയോഗിച്ച് കൊണ്ട് കുഴിയും കുഴിക്കുന്നു.

അഞ്ചാം ദിവസത്തെ വീഡിയോയില്‍ കുഴിയെടുക്കുന്നില്ല. കാരണം ആളുടെ തോളെല്ല് പൊട്ടിയത്ര. പക്ഷേ ശ്രമം ഒഴിവാക്കാതെ നാളെയും തുടരുമെന്ന് വാഗ്ദാനമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അക്കൗണ്ട് തുടങ്ങിയിട്ട് ആകെ അഞ്ച് ദിവസം അഞ്ച് വീഡിയോകള്‍ അഞ്ചു വീഡിയോകള്‍ക്കും മില്ല്യന്‍സ് വ്യൂസും, ലൈക്കും, കമന്റും ഷെയറും. കുഴിച്ച് കുഴിച്ച് ഭൂമിയുടെ മറുപുറത്തെത്തുമോ എന്നാണ് ചിലരുടെ കമന്റ്.

സമാനമായി സ്പൂണ്‍ കൊണ്ട് മതില്‍ തുരക്കുന്ന മറ്റൊരു അക്കൗണ്ട് ഉണ്ട്. spoon_digger-everuday എന്ന ഈ അക്കൗണ്ട് രണ്ടാഴ്ച്ച കൊണ്ട് ഉണ്ടാക്കിയെടുത്തത് 451 K ഫോളോവേഴ്‌സിനെയാണ്. ഏതായാലും ഇതൊരു നല്ലൊരു അവസരമായി കണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഇന്‍സ്റ്റയില്‍ സ്പൂണുമായി ഇറങ്ങിയിട്ടുണ്ട്.