17
Feb 2026
Mon
17 Feb 2026 Mon

നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കും എന്ന പ്രചാരണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. പാര്‍ട്ടി അനുവദിച്ചാല്‍ ഇത്തവണയും ചടയമംഗലം മണ്ഡലത്തില്‍ തന്നെ
മത്സരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഇതുവരെ യാതൊരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ലെന്നും, മണ്ഡലം മാറി മത്സരിക്കുമെന്ന വാര്‍ത്തകള്‍ അവഗണിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടയമംഗലം ഇടതുപക്ഷത്തിന് ഉറച്ച പിന്തുണ നല്‍കിയ മണ്ഡലമാണെന്നും, കഴിഞ്ഞ കാലയളവില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആര് മത്സരിച്ചാലും ചടയമംഗലത്തില്‍ ഇടതുപക്ഷം വിജയം നേടുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.
വികസന തുടര്‍ച്ച ഉറപ്പാക്കാനാണ് വീണ്ടും ചടയമംഗലത്തില്‍ തന്നെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും, അന്തിമ തീരുമാനം പാര്‍ട്ടിയുടേതായിരിക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു.