17
Mar 2026
Mon
17 Mar 2026 Mon
flight crash in kuwait

Several US war planes crashed in Kuwait കുവൈത്തില്‍ ഒന്നിലധികം യുഎസ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു വീണതായി സ്ഥിരീകരിച്ച് ഔദ്യോഗിക വൃത്തങ്ങള്‍. കുവൈത്തില്‍ തിങ്കളാഴ്ച രാവിലെ നിരവധി യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണല്‍ സൗദ് അല്‍-അത്വാന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തെ തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ തന്നെ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിമാനങ്ങളിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വക്താവ് വ്യക്തമാക്കി.

എങ്ങിനെയാണ് വിമാനങ്ങള്‍ തകര്‍ന്നു വീണതെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തേ അമേരിക്കയുടെ എഫ് 15 യുദ്ധ വിമാനം കുവൈത്തിന്റെ ആകാശത്ത് തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് നിരവധി വിമാനങ്ങള്‍ തകര്‍ന്നതായി കുവൈത്ത് സ്ഥിരീകരിച്ചത്.