13
Mar 2026
Fri
13 Mar 2026 Fri
kerala gold price

Gold price down in Kerala കൊച്ചി: സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാംദിനമാണ് വില കുറയുന്നത്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 45 രൂപയും ബുധനാഴ്ച ഉച്ചക്ക് 55 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച ഗ്രാമിന് 65 രൂപ വര്‍ധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമായിരുന്നു വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നത്തെ സ്വര്‍ണ വില

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഗ്രാമിന് 14,780 രൂപയും പവന് 1,18,240 രൂപയുമായി. ഒരാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വിപണനം. 1,18,160 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. മാര്‍ച്ച് ആറിനായിരുന്നു അത്.

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. സ്പോട്ട് ഗോള്‍ഡിന് 13.89 ഡോളര്‍ ഇടിഞ്ഞ് 5,103.92 ഡോളറാണ് വില. 0.27 ശതമാനമാണ് ഇടിഞ്ഞത്.

അമേരിക്കയിലെ പണപ്പെരുപ്പക്കണക്ക് (യുഎസ് പഴ്‌സനല്‍ കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡിച്ചേഴ്‌സ് പ്രൈസ് ഇന്‍ഡ്ക്‌സ്/പിസിഇ) ഇന്ന് വൈകിട്ട് പുറത്തുവരും. സ്വര്‍ണവിലയുടെ സമീപകാല ‘തലവര’ ഈ കണക്കുകളാകും നിശ്ചയിക്കുക.

പണപ്പെരുപ്പം കൂടിയാല്‍ അടിസ്ഥാന പലിശനിരക്ക് അടുത്തെങ്ങും കുറയ്‌ക്കേണ്ടെന്ന നിലപാടിലേക്ക് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് എത്തും. ഇത് യുഎസ് ഡോളറിനെയും യുഎസ് ട്രഷറി യീല്‍ഡിനെയും (കടപ്പത്രത്തില്‍ നിക്ഷേപിക്കുമ്പോള്‍ കിട്ടുന്ന ആദായത്തിന്റെ നിരക്ക്) ഉയര്‍ന്നതലത്തില്‍ തന്നെ നിലനിര്‍ത്തും. ഇത് സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാവുകയും വില താഴുകയും ചെയ്യും.

പണപ്പെരുപ്പം ആശ്വാസതലത്തിലാണെങ്കില്‍ പലിശഭാരം കുറയ്ക്കാന്‍ യുഎസ് ഫെഡ് നിര്‍ബന്ധിതരാകും. പലിശ കുറച്ചേതീരൂ എന്ന് നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നിര്‍ബന്ധം പിടിക്കും. ഇത് ഡോളറിനും കടപ്പത്രത്തിനും തിരിച്ചടിയാകും. സ്വര്‍ണവില മേലോട്ട് ഉയരുകയും ചെയ്യും.