21
Mar 2026
Sat
21 Mar 2026 Sat
New ATM Rules From April 1

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ ഒന്ന് മുതല്‍ എടിഎം ഉപയോഗത്തിന് പുതിയ നിയമം. എടിഎമ്മുകളില്‍ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലുകളും ഇനി മുതല്‍ എടിഎം കാര്‍ഡ് ട്രാന്‍സാക്ഷനായി പരിഗണിക്കും. നിലവില്‍ അഞ്ച് ട്രാന്‍സാക്ഷനാണ് അധിക ഫീസുകളൊന്നുമില്ലാതെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാന്‍ കഴിയുക. യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ മറ്റൊരു കാറ്റഗറിയായാണ് പരിഗണിച്ചിരുന്നത്. പുതിയ നിയമത്തോടെ ഇതും എണ്ണത്തില്‍ കൂട്ടുന്നതോടെ അഞ്ച് ട്രാന്‍സാക്ഷനുകള്‍ കഴിഞ്ഞുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും 23 രൂപ വീതം ഈടാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു ലക്ഷം രൂപ വരെ പ്രതിദിനം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത് ഇനി മുതല്‍ പരിധി കുറയ്ക്കും. പഞ്ചാബ് നാഷനല്‍ ബാങ്ക് 75000 രൂപയാണ് ഒരു ദിവസത്തെ പരമാവധി പിന്‍വലിക്കല്‍ നിശ്ചയിച്ചിരിക്കുന്നത്.

ALSO READ: കാസര്‍കോട്ട് ബിഎല്‍ഒ പുഴയില്‍ ചാടി മരിച്ചു