16
Mar 2026
Sat
16 Mar 2026 Sat
BLO committed suicide in Kasarkode

കാസര്‍കോട്ട് ജോലി സമ്മര്‍ദ്ദം താങ്ങാനാവാതെ ബിഎല്‍ഒ പുഴയില്‍ ചാടി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സവാദ്(32)ആണ് മരിച്ചത്. ചെര്‍ക്കള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സവാദ് ബിഎല്‍ഒ ഡ്യൂട്ടിയുടെ സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സവാദിന്റെ വീട് പണി നടന്നുവരികയാണ്. ഇവിടേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ സവാദിനെ കാണാതായതോടെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.

ALSO READ: മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്; കാസര്‍കോഡിന് പിന്നാലെ വള്ളിക്കുന്നിലും താനൂരിലും സ്ഥാനാര്‍ഥികളായി