25കാരന്റെ തല വെട്ടിയെടുത്ത് 50കാരന് പോയത് ഭക്ഷണം പാകം ചെയ്യാന്‍. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. ഐസ്ക്രീം വ്യാപാരിയായ ബബ് ലുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പതിവുപോലെ ഐസ്ക്രീം കച്ചവടത്തിനായി വീട്ടില്‍ നിന്നു പോയ ബബ് ലുവും ശങ്കര്‍ യാദവ് എന്ന പ്രതിയുമായി വഴക്കുണ്ടാവുകയായിരുന്നു.
|
ഇതിനിടെ ശങ്കര്‍ യാദവ് അരിവാളുകൊണ്ട് ബബ് ലുവിന്റെ കഴുത്തറുക്കുകയും തലവെട്ടിയെടുത്ത് തന്റെ വീട്ടിലേക്കു പോവുകയുമായിരുന്നു. ഇതിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഇയാള്‍ ഭക്ഷണം പാകം ചെയ്യാനും തുടങ്ങി. നാട്ടുകാര്‍ വിവിരം നല്‍കിയതനുസരിച്ച് പോലീസ് പ്രതിയുടെ വീട്ടിലെത്തുമ്പോള്‍ പ്രതി പാചകം തുടരുകയായിരുന്നു.
ഇയാള്‍ക്കു സമീപം ബബ് ലുവിന്റെ തലയും ഇരിപ്പുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബബ് ലുവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മൂന്ന് അനുജന്മാര് അടക്കമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബബ് ലു.
ALSO READ: ഇറാന് മിസൈലാക്രമണത്തില്‍ 15 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്ക്



