48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും ഇല്ലെങ്കില്‍ ഇറാനില്‍ നരകം പെയ്തിറങ്ങുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണാല്ഡ് ട്രംപിന്റെ അന്ത്യശാസന തള്ളി ഇറാന്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ അതേ നാണയത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളും ഇസ്രായേലിലെ അടിസ്ഥാന സൗകര്യങ്ങളും തങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്റെ ഖതം അല്‍ അന്‍ബിയ പ്രതിനിധി ജനറല്‍ അലി അബ്ദുല്ലാഹി അലി അബാദി മുന്നറിയിപ്പ് നല്കി.
|
ഇറാനെതിരായ യുദ്ധത്തില്‍ തോല്‍വിയറിഞ്ഞ ട്രംപ് നടത്തിയ നിരാശാജനകവും അസ്വസ്ഥവും അസന്തുലിതവും മണ്ടത്തരവുമായ ഒരു നീക്കമാണിതെന്ന് അദ്ദേഹം അന്ത്യശാസനയെ പരിഹസിച്ചു. രാജ്യത്തിന്റെ അവകാശങ്ങളും ദേശീയ സമ്പത്തും സംക്ഷിക്കാന്‍ ഇറാനിയന്‍ സായുധ സേന ഒരു നിമിഷം പോലും മടിക്കില്ലെന്നും ആക്രമണകാരികളെ അവരുടെ സ്ഥാനത്തു നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: അവധിക്കു നാട്ടിലെത്തിയ യുവാവിനെ ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് വെട്ടിക്കൊന്നു





