14
Apr 2026
Tue
14 Apr 2026 Tue
Vaibhav Suryavanshi set to make India debut

ഐപിഎല്ലില്‍ ലോകോത്തര ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ച് ഏവരെയും അമ്പരിപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് ഓപണറായ വൈഭവ് സൂര്യവന്‍ശിയെന്ന 15കാരന്റെ ഇന്ത്യന്‍ ടീം പ്രവേശനം ഉടനെയുണ്ടാകുമെന്ന് റിപോര്‍ട്ട്. ഇന്ത്യയുടെ അയര്‍ലണ്ട് പര്യടത്തിനാവും സൂര്യവന്‍ശി സീനിയര്‍ ടീമില്‍ ഇടംനേടുകയെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയില്‍ വൈഭവും ഉണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ 15 പന്തുകളില്‍ നിന്ന് അര്‍ധശതകം തികച്ചാണ് വൈഭവ് ഏവരെയും ഞെട്ടിച്ചത്. ആര്‍സിബിക്കെതിരേ 26 പന്തുകളില്‍ 78 റണ്‍സും സിഎസ്‌കെയ്ക്ക് എതിരേ 17 പന്തുകളില്‍ നിന്ന് 52 റണ്‍സുമാണ് വൈഭവ് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ 14 പന്തുകളില്‍ നിന്ന് 39 റണ്‍സും വൈഭവ് നേടിയിരുന്നു.

15ാം വയസ്സില്‍ വൈഭവ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയാല്‍ കുറഞ്ഞപ്രായത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടിയ സചിന്റെയും ഷഫാലി വര്‍മയുടെയും റെക്കോഡുകളാവും പഴങ്കഥയാവുന്നത്. 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സചിന്‍ നീലക്കുപ്പായമണിഞ്ഞത്. വനിതാ ടീമില്‍ ഷെഫാലി വര്‍മ ഇടംനേടിയത് 15 വയസ്സും 27 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു.

ALSO READ: ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധമേര്‍പ്പെടുത്തിയതായി യുഎസ്; ഇറാനിലേക്ക് വരികയും പോവുകയും ചെയ്യുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്