ഇറാനിയന്‍ തുറമുഖങ്ങളിലും തീരമേഖലകളിലും ഉപരോധമേര്‍പ്പെടുത്താന്‍ 15ലേറെ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായും ഇവിടേക്ക് വരികയും പോവുകയും ചെയ്യുന്ന കപ്പലുകളെ ആക്രമിക്കുമെന്നും അമേരിക്ക. യുഎസ്എസ് ട്രിപ്പോളി അടക്കമുള്ള കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്.
|
അതേസമയം ഇറാന്‍ തുറമുഖങ്ങളിലേക്കല്ലാതെ ഹോര്‍മുസ് കടലിടുക്ക് വഴി വരികയും പോവുകയും ചെയ്യുന്ന കപ്പലുകളെ ആക്രമിക്കില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. അറബിക്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ യുഎസ്എസ് ട്രിപ്പോളിയില്‍ നിന്ന് രാത്രി എഫ് 35 ബി ലൈറ്റ്‌നിങ് II സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ പറന്നുയരുന്ന വിഡിയോ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പങ്കുവയ്ക്കുകയും ചെയ്തു.
അതേസമയം യുഎസ് ഉപരോധത്തിനെതിരെ തെഹ്‌റാനില്‍ യുഎസ്-ഇസ്രായേലീ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി പതിനായിരങ്ങള്‍ തെരുവിലിറങ്ങി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





