15
Apr 2026
Wed
കോഴിക്കോട് കൊയിലാണ്ടിയില്‍ സ്റ്റീല്‍ പാത്രത്തിനടിയില്‍ പടക്കം വച്ചുപൊട്ടിച്ച 16കാരന് ദാരുണാന്ത്യം. അദ്വൈത് ആണ് മരിച്ചത്. പടക്കം പൊട്ടിത്തെറിച്ച ആഘാതത്തില്‍ സ്റ്റീല്‍ പാത്രത്തിന്റെ ചീള് ദേഹത്ത് തുളച്ചുകയറിയാണ് അദ്വൈതിന് മരണം സംഭവിച്ചത്.
|
വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ വച്ച് കൂട്ടുകാര്‍ക്കൊപ്പമാണ് അദ്വൈത് ഈ രീതിയില്‍ പടക്കം പൊട്ടിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ സമാന രീതിയില്‍ പടക്കം പൊട്ടിക്കുന്ന വിഡിയോകള്‍ പ്രചരിച്ചിരുന്നു. ഇത് അനുകരിച്ചതാണ് വിദ്യാര്‍ഥിയുടെ ജീവനെടുത്തത്.
അപകടം ഉണ്ടായ ഉടനെ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പേഴേക്കും മരിച്ചിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കും.





