25
Apr 2026
Thu
25 Apr 2026 Thu
Al Hind Group awarded contract for conuslar passport Visa service in UAE and Sri Lanka

യുഎഇയിലെയും ശ്രീലങ്കയിലെയും ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍, പാസ്‌പോര്‍ട്ട്, വിസാ സേവനങ്ങളുടെ കരാര്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് ലഭിച്ചു.
പാസ്പോര്‍ട്ട്, വിസ, ഒ.സി.ഐ, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഇനി അല്‍ഹിന്ദ് ഗ്രൂപ്പ് വഴിയായിരിക്കും ലഭ്യമാകുക. 2025 നവംബറില്‍ ആരംഭിച്ച ടെന്‍ഡര്‍ നടപടികള്‍ക്കൊടുവിലാണ് അല്‍ഹിന്ദിനെ സേവനദാതാവായി തിരഞ്ഞെടുത്തത്. ടെന്‍ഡറില്‍ പങ്കെടുത്ത 15 കമ്പനികളില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് അല്‍ഹിന്ദായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് ഗ്രൂപ്പിന് നിലവില്‍ ഇന്ത്യയിലും വിദേശത്തുമായി 130ലേറെ ഓഫിസുകളുണ്ട്. പുതിയ ദൗത്യം കൂടി അല്‍ഹിന്ദ് ഗ്രൂപ്പിന് ലഭിച്ചത് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച നിലവാരത്തിലുള്ള സേവനം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഏപ്രില്‍ 21ന് എബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് കോണ്‍സുലാര്‍, പാസ്‌പോര്‍ട്ട്, വിസാ സേവന ദാതാവായി അല്‍ഹിന്ദ് ഗ്രൂപ്പിനെ തിരഞ്ഞെടുത്ത വിവരം അറിയിച്ചത്.

ALSO READ: പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ നിന്ന് നാലാമത്തെ പാമ്പിനെ കണ്ടെത്തി