12
Apr 2026
Thu
12 Apr 2026 Thu
forth common crait caught from deceased childs house in Thrissur

തൃശൂര്‍ കോടാലിയില്‍ പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ നിന്ന് നാലാമത്തെ പാമ്പിനെ കണ്ടെത്തി. കോടാലി സ്വദേശി സില്‍ജോയുടെ വീട്ടില്‍ നിന്നാണ് നാലാം തവണ ശംഖുവരയന്‍ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ നിന്നാണ് പാമ്പിന്‍ കുഞ്ഞിനെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സില്‍ജോയുടെ മകനായ എട്ടുവയസ്സുകാരന്‍ അല്‍ജോ ആണ് ഉറക്കത്തില്‍ പാമ്പ് കടിയേറ്റു മരിച്ചത്. മൂത്ത കുട്ടിയായ അനോഷ് പാമ്പ് കടിയേറ്റ് ചികില്‍സയില്‍ തുടരുകയാണ്.

ALSO READ: കോഴിക്കോട്ട് മൂന്നുകോടി രൂപയുടെ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക