തിരുവനന്തപുരം നെയ്യാറ്റിന്‍കര വ്‌ളാത്താങ്കരയില്‍ ഭാര്യയെ കുത്തിക്കൊന്നതിന്റെ കാരണം പോലീസിനോട് വെളിപ്പെടുത്തി ഭര്‍ത്താവ്. അല്‍മയെ(33)കുത്തിക്കൊന്നതിനു കാരണം കുട്ടികളുണ്ടാവാത്തതിനാലാണെന്നാണ് ഭര്‍ത്താവ് വിഷ്ണുനാഥ്്(36) പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. പ്രണയബന്ധത്തിനു ശേഷം 9 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പിഎസ് സി കോച്ചിങ് സെന്ററില്‍ അധ്യാപകനാണ് വിഷ്ണുനാഥ്.
|
കുട്ടികളുണ്ടാവാത്തതിനെച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു. ഇന്നും ഇതേച്ചൊല്ലി വഴക്കുണ്ടായതോടെ കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. യുവതിയുടെ കഴുത്തിനായിരുന്നു കുത്തേറ്റത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യയെ കുത്തിയതിനു പിന്നാലെ വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു. സഹോദരന്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.
ALSO READ: ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന യുഎസ് സൈനികതാവളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടത് ശതകോടികള്‍



