28
Apr 2026
Tue
28 Apr 2026 Tue
nine shops burnt in Kozhikkode

കോഴിക്കോട്ട് 9 കടകള്‍ കത്തി നശിച്ചു. പുറമേരിയിലെ യൂപ്പര്‍ എന്ന ഇലക്ട്രിക്ക് ലൈറ്റുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത്. ഇതു മറ്റു കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. തീ പടരുന്നത് കണ്ടു പുറത്തിറങ്ങിയ ജീവനക്കാര്‍ ഉടനെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. നാദാപുരം ഫയര്‍ ഫോഴ്‌സിലെ രണ്ട് യൂനിറ്റ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നതിനിടെ സമീപത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോ റൂമിലേക്കു തീപടര്‍ന്നു.

ഇതോടെ ഇവിടുത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറുകളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സംഘവും, നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

ALSO READ: സംസ്ഥാനത്ത് 30 മിനിറ്റ് ലോഡ് ഷെഡിങ് നടപ്പാക്കാന്‍ തീരുമാനം