28
Apr 2026
Tue
28 Apr 2026 Tue
10 year old boy suffered sun stroke in Kollam

കൊല്ലത്ത് 10 വയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി-കവിത ദമ്പതികളുടെ മകന്‍ ദേവനന്ദിനാണ് സൂര്യാതപമേറ്റത്കുട്ടിയുടെ കൈയ്ക്കും തോളിനും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്. വീടിനു പുറത്തു കളിക്കുന്നതിനിടെയാണ് ദേവനന്ദിന് സൂര്യാതപമേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് സൂര്യാതപമേറ്റിരുന്നു. വയോധികരായ രണ്ടുപേരെ കൃഷി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇവര്‍ക്കും സൂര്യാതപമേറ്റിരുന്നതായാണ് സംശയം.

ALSO READ: കോഴിക്കോട്ട് 9 കടകള്‍ കത്തി നശിച്ചു