കോഴിക്കോട്ട് 9 കടകള്‍ കത്തി നശിച്ചു. പുറമേരിയിലെ യൂപ്പര്‍ എന്ന ഇലക്ട്രിക്ക് ലൈറ്റുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത്. ഇതു മറ്റു കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.
|
ചൊവ്വ ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. തീ പടരുന്നത് കണ്ടു പുറത്തിറങ്ങിയ ജീവനക്കാര്‍ ഉടനെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. നാദാപുരം ഫയര്‍ ഫോഴ്‌സിലെ രണ്ട് യൂനിറ്റ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നതിനിടെ സമീപത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോ റൂമിലേക്കു തീപടര്‍ന്നു.
ഇതോടെ ഇവിടുത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറുകളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സംഘവും, നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
ALSO READ: സംസ്ഥാനത്ത് 30 മിനിറ്റ് ലോഡ് ഷെഡിങ് നടപ്പാക്കാന്‍ തീരുമാനം
Related
Latest News
കൊല്ലത്ത് 10വയസ്സുകാരന് സൂര്യാതപമേറ്റു
- 28-Apr-2026
കോഴിക്കോട്ട് 9 കടകള്‍ കത്തി നശിച്ചു
- 28-Apr-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



