29
Apr 2026
Wed
29 Apr 2026 Wed
Measles outbreak in Bangladesh

ധാക്ക: ബംഗ്ലാദേശില്‍ കടുത്ത ആശങ്ക പരത്തി അഞ്ചാംപനി പടരുന്നു. മാര്‍ച്ച് 15 വരെ 250-ലധികം മരണങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളില്‍ 58 എണ്ണത്തിലും രോഗം റിപോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ചവരില്‍ 91 ശതമാനവും ഒന്നിനും 14-നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ വാക്സിനേഷന്‍ നല്‍കുന്നതില്‍ സംഭവിച്ച വീഴ്ച്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 2017-2023 കാലയളവില്‍ 89 ശതമാനം മുതല്‍ 93 ശതമാനം വരെയായിരുന്ന വാക്സിനേഷന്‍ നിരക്ക് 2025-ല്‍ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്സിനേഷന്‍ നടപടികള്‍ തടസ്സപ്പെടാന്‍ കാരണമായതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ALSO READ: ഹണിമൂണിനിടെ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന യുവതിക്ക് ജാമ്യം

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അഭിഭാഷകനായ എം. അഷ്‌റഫുള്‍ ഇസ്ലാം, ബംഗ്ലാദേശ് മുന്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്റെ ഇടക്കാല സര്‍ക്കാരിലെ മറ്റ് അംഗങ്ങള്‍ക്കും എതിരെ യാത്രാവിലക്ക് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിടുണ്ട്. വാക്സിനേഷന്‍ നയത്തിലുണ്ടായ വീഴ്ചകളും ഭരണപരമായ പരാജയങ്ങളുമാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന വാക്സിനേഷന്‍ പദ്ധതി സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള യൂനുസ് സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ചു ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.