28
Apr 2026
Tue
28 Apr 2026 Tue
Woman jailed for Killing Husband During Honeymoon Gets Bail

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊന്ന യുവതിക്ക് ജാമ്യം. 2025 മെയ് മാസത്തില്‍ മേഘാലയിലെ ഈസ്റ്റ് ഖാസി ഹില്‍സില്‍ ഹണിമൂണിനിടെ ഭര്‍ത്താവ് രാജാ രഘുവന്‍ഷിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന സോനം രഘുവന്‍ഷിക്കാണ് 10 മാസത്തിനു ശേഷം ജാമ്യം ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷില്ലോങ് ജയിലില്‍ കഴിയുകയായിരുന്ന യുവതി കോടതി ഉത്തരവിനെ തുടര്‍ന്ന് പുറത്തിറങ്ങി. കാമുകനായ രാജ് കുശ്വഹയ്‌ക്കൊപ്പം ചേര്‍ന്നായിരുന്നു സോനം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ഭര്‍ത്താവിനെയും കൂട്ടി യുവതി മേഘാലയിലേക്ക് ഹണിമൂണിനെത്തുകയായിരുന്നു.

ഹണിമൂണിനെത്തിയ നവദമ്പതികളെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഇരുവരെയും അവസാനമായി കണ്ട സ്ഥലം കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലില്‍ ആണ് കൊക്കയില്‍ നിന്ന് രാജ രഘുവന്‍ഷിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിനു പിന്നില്‍ യുവാവിന്റെ ഭാര്യയും കാമുകന്‍ രാജ് കുശ് വഹയും ആണെന്ന് പോലീസ് തിരിച്ചറിയുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉത്തര്‍പ്രദേശില്‍ നിന്ന് യുവതിയെയും കാമുകനെയും കൃത്യത്തില്‍ പങ്കാളികളായ മറ്റു മൂന്നുപേരെയും പോലീസ് പിടികൂടി.

ALSO READ: അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോവാനിരിക്കെ മിന്നലേറ്റ് യുവാവ് മരിച്ചു