പശ്ചിമബംഗാളില്‍ രബീന്ദ്രനാഥ് ടാഗോര്‍ ജന്മവാര്‍ഷികമായ മെയ് 9ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ബിജെപി. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അന്നേദിവസം നടക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ പറഞ്ഞു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തിലാവും പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുക.
|
സമിക് ഭട്ടാചാര്യയും സുവേന്ദു അധികാരിയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയാണ് ബംഗാളില്‍ ബിജെപി അധികാരം പിടിച്ചിരിക്കുന്നത്. 206 സീറ്റുകളാണ് ബിജെപി ഇവിടെ സ്വന്തമാക്കിയത്.
ALSO READ: അടപടലം തോല്‍വി; കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി


