നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ യുഡിഎഫ് തരംഗത്തില്‍ കുത്തിയൊലിച്ചുപോയത് കേരള കോണ്‍ഗ്രസ് എം കൂടിയാണ്. 12 സീറ്റുകളിലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ തോറ്റതോടെ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടിയും ഉയര്‍ന്നു. സംസ്ഥാന കമ്മിറ്റി അംഗം ജോണി ഏറത്ത് രാജിവച്ചു. ജോണി ഏറത്തിന്റെ സ്വദേശമായ എലിക്കുളത്ത് ജോസ് കെ മാണിക്ക് എന്തുകൊണ്ട് വോട്ട് കുറഞ്ഞു എന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചത്.
|
അതേസമയം മുന്നണി മാറാത്തതില്‍ നേതാക്കളിലും അണികളിലും ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് മുന്നണി പ്രവേശനത്തിനൊരുങ്ങിയ പാര്‍ട്ടി നീക്കത്തിന് റോഷി അഗസ്റ്റിന്‍ തടയിട്ടതാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന തോല്‍വിയാണ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്നും വിലയിരുത്തലുകള്‍ ഉയര്‍ന്നിട്ടുണ്ട്.
ALSO READ: പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക്; പ്രതിപക്ഷ നേതാവ് ആരെന്ന് നാളെയറിയാം



