നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം പാര്‍ട്ടി മിന്നും വിജയം സ്വന്തമാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ നടന്‍ വിജയ് ഗവര്‍ണറെ കണ്ടു. ടിവികെ 107 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെയാണ് വിജയ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറിനെ കണ്ടത്.
|
സഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ ടിവികെ ആയിരിക്കും അടുത്ത അഞ്ചുവര്‍ഷത്തേക്ക് തമിഴ്‌നാട് ഭരിക്കുക. ഭൂരിപക്ഷത്തിലേക്കുള്ള ചവിട്ടുപടിയായി വിജയ് കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിരുന്നു. എഐസിസിയും തമിഴ്‌നാട് പിസിസിയും അതിന് അംഗീകാരം നല്‍കിയതോടെ ഈ കടമ്പ അതിവേഗം കടക്കാന്‍ ടിവികെയ്ക്ക് ആകും. അഞ്ചു സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. ഡിഎംകെ മുന്നണിയില്‍ നിന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ടിവികെയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്.
ALSO READ: തളിപ്പറമ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിച്ച ശേഷം കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി കെ ഗോവിന്ദന്‍



