14
May 2026
Thu
14 May 2026 Thu
Muslim youth league Idukki district committee suspended over provocative slogans against Vellappally and Sukumaran Nair

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരായി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് മുസ് ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്ത് സംസ്ഥാന നേതൃത്വം. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നടത്തിയ ആഹ്ലാദപ്രകടന ജാഥയിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് നേതാവ് ജി സുകുമാരന്‍ നായര്‍ക്കും എതിരെ മുദ്രാവാക്യം മുഴക്കിയത്. പ്രകോപന മുദ്രാവാക്യം മുഴക്കിയുള്ള പ്രകടന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയില്‍ പ്രകോപനപരമായും മുദ്രവാക്യം മുഴക്കിയ ജില്ലാ കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന നേതൃയോഗം തീരുമാനിക്കുകയായിരുന്നു. വ്യാഴം ഉച്ചയ്ക്കാണ് തൊടുപുഴയില്‍ ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതോടെ വിഷയത്തില്‍ നേതൃത്വം ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗ് പ്രകടനവുമായി തെരുവിലിറങ്ങിയത്.

ALSO READ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കാറ്റിലും നൂറിലേറെ മരണം