15
May 2026
Fri
15 May 2026 Fri
Proffessor arrested by CBI over NEET question paper leak

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരനായ പ്രഫസര്‍ സിബിഐ പിടിയില്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യുടെ പരീക്ഷാ പ്രവര്‍ത്തങ്ങളില്‍ ഭാഗമായിരുന്ന പ്രഫസര്‍ പി വി കുല്‍ക്കര്‍ണിയാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍ടിഎയുടെ പരീക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതു വഴിയാണ് ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. സ്വന്തം വീട്ടില്‍ കുല്‍ക്കര്‍ണി പ്രത്യേക കോച്ചിങ് ക്ലാസുകള്‍ നടത്തിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ പരീക്ഷാര്‍ഥികള്‍ക്ക് ഇയാള്‍ ചോര്‍ത്തി നല്‍കിയതായും ഈ ചോദ്യങ്ങളും ഇതിന്റെ ഉത്തരങ്ങളും വിദ്യാര്‍ഥികള്‍ നോട്ടുബുക്കില്‍ രേഖപ്പെടുത്തിയെന്നും സിബിഐ കണ്ടെത്തി.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയ്പൂരില്‍ നിന്ന് മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍, ദിനേഷ് ബിവാള്‍ എന്നിവരും ഗുഡ്ഗാവില്‍ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കില്‍ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതില്‍ ദിനേശ് ബിവാള്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. മാംഗിലാല്‍ ബിവാള്‍ ഇയാളുടെ സഹോദരനാണ്. ബിവാള്‍ സഹോദരങ്ങള്‍ ഏകദേശം 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
അതേസമയം കഴിഞ്ഞദിവസം റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. 2026 ജൂണ്‍ 21 ഞായറാഴ്ച പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്.

ALSO READ: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരേ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്