എഐഎഡിഎംകെയിലെ പിളര്‍പ്പ് പൂര്‍ണം. വിശ്വാസവോട്ടെടുപ്പില്‍ വിജയ് യുടെ തമിഴക വെട്രി കഴകത്തിന് ഒരു വിഭാഗം പിന്തുണ നല്‍കിയതിനു പിന്നാലെ നിരവധി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി കെ പളനിസ്വാമി വ്യക്തമാക്കി. എസ് പി വേലുമണി, സി വി ഷണ്‍മുഖം അടക്കമുള്ള വിമത നേതാക്കളെയാണ് പുറത്താക്കിയിരിക്കുന്നത്.
|
ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടെടുപ്പില്‍ എഐഎഡിഎംകെയില്‍ നിന്ന് ഒട്ടേറെ എംഎല്‍എമാരാണ് ടിവികെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഇതോടെ കേവലഭൂരിപക്ഷമായ 118 സീറ്റുകള്‍ ഒപ്പിച്ചുവച്ചിരുന്ന ടിവികെ 144 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി ബിജെപി സഖ്യം ഉപേക്ഷിച്ചതിനാല്‍ ടിവികെയ്ക്ക് പിന്തുണ നല്‍കാമെന്നും വിജയ് അത് സ്വീകരിക്കുമെന്നും എസ് പി വേലുമണിയും ഷണ്‍മുഖവും അടക്കമുള്ളവര്‍ എടപ്പാടി പളനിസ്വാമിയോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എടപ്പാടി ഈ നീക്കത്തെ എതിര്‍ക്കുകയും പാര്‍ട്ടി പിളരുകയുമായിരുന്നു.
ALSO READ: രാഹുല്‍-ഖര്‍ഗെ ചര്‍ച്ച പൂര്‍ത്തിയായി; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടായേക്കില്ല



