14
May 2026
Thu
14 May 2026 Thu
woman raped inside bus in Delhi

ബസ്സിനുള്ളിൽ യുവതിയെ ബലാൽസം​ഗം ചെയ്ത ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ഡൽഹിയിലെ റാണിബാ​ഗ് മേഖലയിലാണ് സംഭവം. മം​ഗോൾപുരിയിലെ ഫാക്ടറി ജീവനക്കാരിയാണ് ലൈം​ഗികാതിക്രമത്തിനിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലി കഴിഞ്ഞ് മെയ് 11ന് രാത്രി യുവതി വീട്ടിലേക്ക് നടന്നുവരുന്നതിനിടെ സരസ്വതി വിഹാറിൽ വച്ച് ഒരു സ്ലീപ്പർ ബസ് ഇവിടേക്ക് വന്നു. ഈ സമയം ബസ്സിന്റെ ഡോറിൽ നിന്ന യുവാവിനോട് സമയം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഇതോടെ ഇയാൾ യുവതിയെ ബസ്സിന്റെ ഉള്ളിലേക്ക് ബലംപ്രയോ​ഗിച്ച് വലിച്ചുകയറ്റുകയും ബസ് ഓടിച്ചുപോവുകയും ചെയ്തു. ബസ് നങ്ക്ലോയിലേക്കാണ് പോയത്. ഇവിടെ വച്ചാണ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് യുവതിയെ ബലാൽസം​ഗം ചെയ്തത്. യുവതി വിവാഹിതയും മൂന്നുമക്കളുടെ അമ്മയുമാണ്.

ലൈം​ഗികാതിക്രമത്തിനിരയായ യുവതി തുടർന്ന് പോലീസിൽ പരാതി നൽകി. പ്രതികളെ പിടികൂടിയ പോലീസ് അതിക്രമം അരങ്ങേറിയ ബസ്സും പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ: എംഎല്‍എമാരുടെ തീരുമാനത്തിന് ഒപ്പം നിന്ന ഹൈക്കമാന്‍ഡ് ഒടുവില്‍ തീരുമാനം മാറ്റിയത് എങ്ങിനെ? നിര്‍ണായകമായത് രണ്ട് പേര്‍