സുപ്രിംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തംതടവുകാരന് ജയില്‍മോചിതനായി. അധികൃതര്‍ വിവരമറിയുന്നത് എട്ടുവര്‍ഷത്തിനുശേഷം. കര്‍ണാടക പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ശങ്കര്‍ എ എന്നയാളാണ് സുപ്രിംകോടതിയുടെ പേരില്‍ വ്യാജ ഉത്തരവ് തയ്യാറാക്കി ജയില്‍ മോചിതനായത്.
|
2001ല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോവല്‍ നടത്തിയ കേസിലാണ് ഇയാളെ കോടതി ശിക്ഷിച്ചത്. രണ്ടു കുറ്റങ്ങള്‍ക്കുമായി ഇയാള്‍ക്ക് ഇരട്ടജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. 5000 രൂപ വീതം പിഴയും ചുമത്തിയിരുന്നു. 2018 ഡിസംബര്‍ മൂന്നിനാണ് സുപ്രിംകോടതിയില്‍ നിന്നുള്ള കത്ത് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. തടവുപുള്ളിയുടെ ഹരജിയില്‍ മോചനത്തിന് ഉത്തരവിടുന്നുവെന്നതായിരുന്നു ഈ കത്തിലെ ഉള്ളടക്കം. ഇതോടെ പ്രതിയില്‍ നിന്ന് പതിനായിരം രൂപ പിഴയീടാക്കിയ ശേഷം 2018 നവംബര്‍ 13ന് ഇയാളെ ജയില്‍ മോചിതനാക്കുകയും ചെയ്തു.
ഇയാള്‍ ജയില്‍മോചിതനായി എട്ടുവര്ഷമാവുമ്പോഴാണ് വ്യാജ ഉത്തരവ് ചമച്ചാണ് ഇയാള്‍ പുറത്തിറങ്ങിയതെന്ന പരാതി ഉയര്‍ന്നത്. ജയില്‍ ഡിജിപി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സുപ്രിംകോടതിയുടെ അസിസ്റ്റന്റ് രജിസ്ട്രാറെ ബന്ധപ്പെട്ടപ്പോഴാണ് ഇത്തരമൊരു ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ തിരിച്ചറിയുന്നത്.
ശങ്കറിന്റെ ജയില്‍മോചനത്തിനു പിന്നില്‍ നിരവധി പേര് പ്രവര്‍ത്തിച്ചതായും അധികൃതര്‍ കണ്ടെത്തി. ശങ്കറിനെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാനുള്ള നിയമനടപടികള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ് ജയില്‍ അധികൃതരിപ്പോള്‍.
ALSO READ: കാസര്‍കോട്ട് യുവതി ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ ആസിഡ് കുടിച്ച് ജീവനൊടുക്കി



