മുംബൈ: കുത്തിയൊലിച്ചൊഴുകുന്ന പുഴയില്‍ മുങ്ങിപ്പൊങ്ങുന്ന ആയിരക്കണക്കിന് ഗ്യാസ് സിലണ്ടറുകള്‍ കണ്ട് നാട്ടുകാര്‍ അമ്പരന്നു. മഴയത്ത് മല്‍സ്യങ്ങള്‍ വീഴുന്നത് പോലെ സിലിണ്ടറുകള്‍ വീഴുകയാണോ എന്ന് പലരും അല്‍ഭുതപ്പെട്ടു. മഹാരാഷ്ട്രയിലെ പാതാള്‍ഗംഗ നദിയിലാണ് ഗ്യാസ് നിറച്ചതും കാലിയായതുമായ സിലിണ്ടറുകള്‍ ഒഴുകിയെത്തിയത്.
|
ഒടുവിലാണ് കാര്യം വ്യക്തമായത്. കനത്തമഴയെ തുടര്‍ന്ന് എച്ച്പിസിഎല്ലിന്റെ പാതാള്‍ഗംഗ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ വെള്ളം കയറി സിലിണ്ടറുകള്‍ പുഴയിലേക്ക് എത്തിപ്പെടുകയായിരുന്നു.
ചുവന്ന നിറത്തിലുള്ള ഗ്യാസ് സിലിണ്ടറുകളുമായി കവിഞ്ഞൊഴുകുന്ന നദിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. പാലത്തിന് സമീപം തടഞ്ഞു നിന്ന സിലിണ്ടറുകള്‍ നാട്ടുകാര്‍ എടുത്തു കൊണ്ടു പോയി. അഞ്ചും പത്തും സിലിണ്ടറുകള്‍ കൊണ്ടു പോയവരുണ്ട്.
അതേസമയം പുഴയിലൂടെ ഒഴുകിനീങ്ങുന്ന സിലിണ്ടറുകളില്‍ തൊടുകയോ ശേഖരിക്കുകയോ തുറക്കുകയോ വീടുകളിലേക്ക് എടുത്തുകൊണ്ടുപോവുകയോ ചെയ്യരുതെന്ന് റായ്ഗഢ് കളക്ടര്‍ കിഷന്‍ ജവാലെ പ്രദേശവാസികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അപകടസാധ്യത മുന്‍നിര്‍ത്തിയാണ് നിര്‍ദേശം. സിലിണ്ടറുകള്‍ തീരത്ത് അടിഞ്ഞാല്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഏകദേശം മൂവായിരത്തോളം സിലിണ്ടറുകളാണ് പുഴയിലൂടെ ഒഴുകിപ്പോയതെന്നാണ് വിവരം. ബോട്ടിലിങ് പ്ലാന്റില്‍ വെള്ളം കയറിയതാണ് സിലിണ്ടറുകള്‍ നദിയിലേക്കെത്താനുള്ള കാരണമായി പറയുന്നത്. മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളില്‍ കനത്ത വെള്ളക്കെട്ടുള്‍പ്പെടെ രൂപംകൊണ്ടിട്ടുണ്ട്.
Approximately 3,000 LPG cylinders washed away from the HPCL plant into the Patalganga River




