26
May 2026
Tue
26 May 2026 Tue
whatsapp user name

തുടര്‍ച്ചയായി പുതുമകള്‍ കൊണ്ടുവരുന്ന വാട്‌സാപ്പില്‍ മറ്റൊരു കിടിലന്‍ ഫീച്ചര്‍ വരുന്നു. ‘സ്‌പോയിലര്‍ മെസ്സേജ്’ (Spoiler message) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ വഴി സന്ദേശങ്ങള്‍ മങ്ങിയ രീതിയില്‍ അയക്കാന്‍ സാധിക്കും. ചുറ്റുവട്ടത്തുള്ളവര്‍ ഒറ്റനോട്ടത്തില്‍ കാണാന്‍ പാടില്ലാത്ത രഹസ്യസ്വഭാവമുള്ളതോ പെട്ടെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതോ ആയ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഈ ഫീച്ചര്‍ ഏറെ സഹായകമാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാട്‌സ്ആപ്പിലെ പ്രമുഖ ട്രാക്കിങ് സൈറ്റായ ‘WABetaInfo’ ആണ് ഈ പുതിയ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. അയക്കുന്ന സന്ദേശം ചാറ്റ് വിന്‍ഡോയില്‍ നേരിട്ട് കാണുന്നതിന് പകരം, സ്വീകര്‍ത്താവ് അതില്‍ ടാപ്പ് ചെയ്യുന്നത് വരെ അത് മങ്ങിയിരിക്കും. ഒ.ടി.പികള്‍, ഫോണ്‍ നമ്പറുകള്‍, സര്‍പ്രൈസ് വിവരങ്ങള്‍ തുടങ്ങിയവ പങ്കുവെക്കുമ്പോള്‍ ഈ സംവിധാനം ഏറെ ഗുണകരമാകും.

മെസ്സേജ് കമ്പോസറില്‍ സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് സെലക്ട് ചെയ്യുക. തുടര്‍ന്ന് കാണുന്ന ‘ത്രീ-ഡോട്ട്’ മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ബോള്‍ഡ്, ഇറ്റാലിക് തുടങ്ങിയ ഫോര്‍മാറ്റിങ്ങള്‍ക്കൊപ്പം ‘സ്‌പോയിലര്‍’ എന്നൊരു ഓപ്ഷന്‍ കൂടി ലഭ്യമാകും. ഇത് സെലക്ട് ചെയ്ത് അയക്കുന്ന സന്ദേശം ബ്ലര്‍ ആയിരിക്കും. സ്വീകര്‍ത്താവിന് ഈ സന്ദേശത്തില്‍ ടാപ്പ് ചെയ്താല്‍ മാത്രമേ ഉള്ളടക്കം കാണാന്‍ സാധിക്കൂ.

ഗ്രൂപ്പ് ചാറ്റുകളിലും ലഭ്യമാവും

ഈ ഫീച്ചര്‍ വ്യക്തിഗത ചാറ്റുകളില്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകളിലും ലഭ്യമാകുമെന്നാണ് സൂചന. ഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷയങ്ങളിലെ സ്‌പോയിലറുകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. നിലവില്‍ ടെക്സ്റ്റ് മെസ്സേജുകളില്‍ മാത്രമാണ് പരീക്ഷണം നടക്കുന്നത്. വരുംകാലങ്ങളില്‍ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും ഈ സൗകര്യം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോള്‍ ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും, ആദ്യം ബീറ്റ ഉപയോക്താക്കള്‍ക്കായിരിക്കും ലഭ്യമാകുകയെന്നും വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി.

Whatsapp spoiler message feature