27
May 2026
Wed
27 May 2026 Wed
Thief caught by Police who steals gold ornmants from Guruvayur house

ഡോക്ടറുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം തിരികെ നല്‍കി രക്ഷപെടാന്‍ ശ്രമിച്ച കള്ളനെ പൊക്കി പോലീസ്. കുന്നംകുളം കല്ലായിക്കുന്ന് സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഡോക്ടറുടെ വീട്ടില്‍ നിന്ന് 10 പവനനോളം സ്വര്‍ണമാണ് ഇയാള്‍ കവര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുവായൂര്‍ അരിയന്നൂരിലെ പോക്കാക്കില്ലത്ത് ഡോക്ടര്‍ കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ മേയ് ഏഴിന് രാത്രിയായിരുന്നു മോഷണം നടന്നത്. ദിവസങ്ങള്‍ക്കു ശേഷമാണ് ഈ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. ഈ ദൃശ്യം സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ വീടിനു പിന്നില്‍ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ ഭൂരിഭാഗവും തിരികെ കൊണ്ടിടുകയും രണ്ട് പവന്‍ വിറ്റതായും മറ്റും വ്യക്തമാക്കുന്ന കുറിപ്പും എഴുതി എട്ടിരുന്നു.

ദേവസ്വത്തില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണന്‍ കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടിന്റെ പൈപ്പ് വഴി മുകള്‍നിലയില്‍ കയറിയായിരുന്നു ഉണ്ണികൃഷ്ണന്‍ തുറന്നുകിടന്ന വാതിലിലൂടെ അകത്തുകടന്ന് മുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് തന്നെ തിരിച്ചറിയാതിരിക്കാന്‍ ഇയാള്‍ മീശയും താടിയും വടിച്ചിരുന്നു. എന്നാല്‍ പോലീസ് കൃത്യമായി ഇയാളെ പിടികൂടുകയായിരുന്നു.

ALSO READ: വീട്ടിലേക്കു വിളിച്ചുവരുത്തി കൈക്കൂലി വാങ്ങവെ ഡിവൈഎസ്പിയെ വിജിലന്‍സ് പിടികൂടി