27
May 2026
Wed
27 May 2026 Wed
DySP arrested by Vigilance for accepting bribery

പിടികൂടിയ വാഹനം വിട്ടുനല്‍കുന്നതിന് വീട്ടിലേക്കു വിളിച്ചുവരുത്തി കക്ഷിയില്‍ നിന്ന് കൈക്കൂലി വാങ്ങവെ ഡിവൈഎസ്പിയെ വിജിലന്‍സ് പിടികൂടി. ചേര്‍ത്തല ഡിവൈഎസ്പി അനില്‍കുമാറിനെയാണ് വിജിലന്‍സ് പൊക്കിയത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം പോലീസ് കസ്റ്റഡിയില്‍ നിന്നു വിട്ടുകൊടുക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വിവരം വാഹന ഉടമ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ അമ്പതിനായിരം രൂപയുമായി വാഹനയുടമ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം വീട്ടിലെത്തി. ഈ പണം കൈപ്പറ്റുന്നതിനിടെയാണ് വാഹനയുടമയെ പിന്തുടര്‍ന്നെത്തിയ വിജിലന്‍സ് സംഘം അകത്തുകയറി. ഇതോടെ അനില്‍കുമാര്‍ വീട്ടില്‍കയറി കതകടച്ചു. പിന്നീട് വീടിന്റെ മേല്‍ക്കൂര പൊളിച്ചിറങ്ങിയ അനില്‍കുമാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. വിജിലന്‍സ് ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

ALSO READ: എവറസ്റ്റില്‍ മരിച്ച ഐടി ജീവനക്കാരന്റെ മൃതദേഹം ശിവന് വിട്ടുനല്‍കി കുടുംബം