29
May 2026
Fri
29 May 2026 Fri
councellor arrested for sexully abusing 18 year old girl in Kozhikkode

കോഴിക്കോട്ട് കൗൺസിലിങ്ങിനെത്തിയ 18കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാൻ ആണ് അറസ്റ്റിലായത്. മാനസിക പ്രയാസത്തിന് പരിഹാരം തേടിയെത്തിയ തൃശൂർ സ്വദേശിനിയെയാണ് ഇയാൾ നിരവധി തവണ പീഡിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെൺകുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ള ആൾ കൂടിയാണ് യഹിയ ഖാൻ. മാതാവിനൊപ്പമാണ് പെൺകുട്ടി പാലാഴിയിലെ പ്രതിയുടെ കൗൺസിലിങ് കേന്ദ്രത്തിലെയത്. എന്നാൽ, കൗൺസിലിങ്ങിൻറെ ഭാഗമാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കാറിൽ കൊണ്ട് പോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു അതിക്രമം.

ഇതേത്തുടർന്ന് വലിയ മാനസിക ആഘാതത്തിലായ പെൺകുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച് ഈ വർഷം ഫെബ്രുവരിയിലാണ് തൃശ്ശൂർ വനിതാ പോലീസിനെ അറിയിക്കുന്നത്. കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.