ആലപ്പുഴ അരൂരില്‍ പാമ്പ് കടിയേറ്റ് ചികില്‍സയിലിരുന്ന 13 കാരി മരിച്ചു. അരൂര്‍ സ്വദേശി നിയ ലെനിന് ആണ് മരിച്ചത്. മെയ് 8നാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഡാന്‍സ് കളിക്കാന്‍ പോവുന്നതിനിടെയാണ് പെണ്‍കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി കരുതിയത്.
|
ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ലേക്ഷോര് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികില്‍സയിരിക്കെ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടി മരിച്ചത്. അണലിയാണ് കുട്ടിയെ കടിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
ALSO READ: ജോലിസ്ഥലത്തെ മാനസിക പീഡനം മൂലം നഴ്സ് ആശുപത്രിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


