11കാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച റിട്ട. എസ്‌ഐ അറസ്റ്റില്‍. കണ്ണൂര്‍ പരിയാരം കാപ്പുങ്ങല്‍ സ്വദേശി ഇ വി ഗോപിനാഥന്‍(62)ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
|
കനത്ത മഴ മുന്നറിയിപ്പ് കാരണം സ്‌കൂളിന് അവധിയായതിനാല്‍ പെണ്‍കുട്ടി കളിക്കാന്‍ പോയതായിരുന്നു. ഈ സമയം ഇവിടെയെത്തിയ ഗോപിനാഥന്‍ പെണ്‍കുട്ടിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു.
പെണ്‍കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഭയംകാരണം പെണ്‍കുട്ടി പീഡനവിവരം ഈ സമയം വെളിപ്പെടുത്തിയില്ല. പിന്നീടാണ് ലൈംഗികാതിക്രമ വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോക്‌സോ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.





